10:15am 09 June 2026
NEWS
ഭാഷാപഠനകേന്ദ്രം വാർഷിക പൊതുയോഗം നടത്തി
08/06/2026  06:42 PM IST
nila
ഭാഷാപഠനകേന്ദ്രം വാർഷിക പൊതുയോഗം നടത്തി.

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 2026 - 2027 വാർഷിക പൊതുയോഗം ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ നടത്തി. കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനും മലയാള ഭാഷയ്ക്ക് പരമാവധി പ്രോത്സാഹനവും അംഗീകാരവും ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി ഭാഷാപഠനകേന്ദ്രം പതിനൊന്ന് വർഷം പിന്നിടുകയാണ്. തെറ്റില്ലാതെ എഴുതാനും വായിക്കാനും ഉച്ചാരണശുദ്ധിയോടെ പ്രയോഗിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്ന 'നല്ല മലയാളം' പദ്ധതി നാഷണൽ സർവീസ് സ്കീമിൻ്റെ സഹകരണത്തോടെ വിവിധ സ്കൂളുകളിൽ നടപ്പാക്കാനായത് പ്രധാന നേട്ടമാണെന്ന് യോഗം വിലയിരുത്തി. വരുന്ന ഒരു വർഷം നടപ്പിലാക്കേണ്ട പദ്ധതികൾ യോഗം തീരുമാനിച്ചു. പ്രസിഡൻ്റ്‌ ഡോ.ടി.എ.സുധാകരക്കുറുപ്പ്‌ അധ്യക്ഷനായി. വാർഷിക പ്രവർത്തന റിപ്പോർട്ട്, കണക്ക് എന്നിവ അവതരിപ്പിച്ചു. കവി കെ.രാജഗോപാൽ, ബോധിനി കെ.ആർ.പ്രഭാകരൻ നായർ, ഡോ.കെ.സി.പ്രകാശ്, ഫാ.ഡോ.ഏബ്രഹാം കോശി, കെ.ഗംഗാധരൻ ശ്രീഗംഗ, ബിന്ദു ആർ.തമ്പി, ശ്യാം ഏനാത്ത്, മുരളി മുളക്കുഴ, തിലകം വിജയൻ, സി.വിനയചന്ദ്രൻ, ഡോ.എം.ജി.ശ്രീലത, ടി.സി.സുരേഷ്, അഡ്വ.അനൂപ് കുറ്റൂർ, ഡോ.എൽ.ശ്രീരഞ്ജിനി, മായ.ആർ, സനിൽ രാഘവൻ, എ.ആർ.അശോകൻ, വർഗീസ് ജോസഫ്, ഇ.എൻ.മനോഹരൻ, പി.എസ്.ശ്രീകുമാരി, ശുഭാചന്ദ്രൻ, ശ്രീലതിക, അജിത് ആയിക്കാട്, എന്നിവർ പ്രസംഗിച്ചു. ഭാഷാപഠനകേന്ദ്രം ഭരണസമിതിയുടെ പുതിയ ഭാരവാഹികളായി ഡോ.ടി.എ.സുധാകരക്കുറുപ്പ് (പ്രസിഡൻ്റ്), എൻ.ജി.മുരളീധരക്കുറുപ്പ് (വൈസ് - പ്രസിഡൻ്റ്), ഗിരീഷ് ഇലഞ്ഞിമേൽ (ജനറൽ സെക്രട്ടറി), മായാരാജ് കല്ലിശ്ശേരി (സെക്രട്ടറി), മനു പാണ്ടനാട് (ഖജാൻജി), ജി.നിശീകാന്ത്, ഡി.സുഭദ്രക്കുട്ടിയമ്മ, രജനി ടി.നായർ, കല്ലാർ മദനൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരുൾപ്പെട്ട 35 അംഗ ജനറൽ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img